New Update
/sathyam/media/media_files/aukXVXZYTc91BWpzkkMo.jpg)
ഇംഫാൽ: മണിപ്പൂരിൽ കലാപം ശക്തമായതോടെ സർക്കാർ നിരോധിച്ച ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ജനങ്ങൾക്ക് പരിമിതമായ രീതിയിൽ ഇനിമുതൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും.
Advertisment
ബ്രോഡ്ബാൻഡ് സേവനവും അനുവദിച്ചിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമ നിരോധനം തുടരും. വൈഫൈയും ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.
മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തെ തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് രണ്ട് മാസത്തോളമായി. ബാങ്കിങ്, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങളെ തടസ്സപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ മണിപ്പൂർ സർക്കാർ കടുത്ത വിമർശനത്തിന് വിധേയമായി.
എന്നാൽ, അക്രമത്തിനു പ്രേരിപ്പിക്കുന്ന കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ഇന്റർനെറ്റ് നിരോധനം അനിവാര്യമാണെന്നായിരുന്നു സർക്കാർ വാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us