ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ സസ്പെൻഡ് ചെയ്ത് കോൺ​ഗ്രസ് .. പാർട്ടി നടപടിയെടുത്തത് 'പ​ഞ്ചാ​ബി​ന് വേ​ണ്ടി എ​പ്പോ​ഴും ശ​ബ്‌​ദി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ 500 കോ​ടി രൂ​പ ഞ​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ല' എന്ന വിവാദ പരാമർശം നടത്തിയതിന്

500 കോ​ടി രൂ​പ ഉ​ള്ള​വ​ർ​ക്കെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കൂ​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

New Update
navjyot

ഛണ്ഡീ​ഗ​ഢ്: 500 കോ​ടി രൂ​പ ഉ​ള്ള​വ​ർ​ക്കെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കൂ​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. 

Advertisment

പ​ഞ്ചാ​ബി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ന​വ്ജ്യോ​ത് കൗ​ർ.

പ​ഞ്ചാ​ബി​ന് വേ​ണ്ടി എ​പ്പോ​ഴും ശ​ബ്‌​ദി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ.എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ 500 കോ​ടി രൂ​പ ഞ​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ല. എ​ന്നാ​യി​രു​ന്നു ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​ന്‍റെ പ​രാ​മ​ർ​ശം. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു.

ബി​ജെ​പി​യും ആം​ആ​ദ്‌​മി പാ​ർ​ട്ടി​യും ഇ​ത് വ​ൻ​തോ​തി​ൽ ച​ർ​ച്ച​യാ​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. 

തു​ട​ർ​ന്ന് ഇ​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ പാ​ർ​ട്ടി​ക്ക​ക​ത്തു ത​ന്നെ സ​മ്മ​ർ​ദ്ദ​മു​യ​ർ​ന്നു. 

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്‌​ത​ത്.

Advertisment