/sathyam/media/media_files/2026/01/20/n-rangaswamy-2-2026-01-20-18-17-49.jpg)
പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പുതുച്ചേരിയിൽ അധികാര തുടർച്ച ലക്ഷ്യമിട്ടാണ് എൻഡിഎ മുന്നോട്ട് പോകുന്നത്.
സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞാൽ വൻ വിജയം നേടാമെന്നാണ് ബിജെപിയും എഐഎഡിഎംകെയും മുഖ്യമന്ത്രി രംഗസ്വാമി നയിക്കുന്ന ആൾ ഇന്ത്യാ എൻആർ കോൺഗ്രസും അടങ്ങുന്ന എൻഡിഎയുടെ കണക്ക് കൂട്ടൽ.
മുഖ്യമന്ത്രി പ്രഖ്യാപിച്ച രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ധനസഹായം നൽകുന്ന പദ്ധതി സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്ന് എൻഡിഎ കരുതുന്നു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബനാഥയായിട്ടുള്ള വനിതകൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപ സഹായം നൽകുന്ന പദ്ധതി ഫെബ്രുവരി എഴുമുതൽ നടപ്പിലാകുമെന്നാണ് മുഖ്യമന്ത്രി രംഗസ്വാമി പ്രഖ്യാപിച്ചത്.
ബീഹാറിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടാനായത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങൾ കൊണ്ടാണെന്ന വിലയിരുത്തലിലാണ് എൻഡിഎ. അതേ മാതൃകയിലാണ് പുതുച്ചേരിയിലും എൻഡിഎ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us