/sathyam/media/media_files/zNteR5jfROaKG3d4xzza.jpg)
റാഞ്ചി: നീറ്റ്-യുജി പേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന അമൻ സിംഗ് എന്നയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് ഇയാളെ സിബിഐ പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് മുഖിയയെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
ബിഹാറിലെ പട്‌നയിലും നളന്ദയിലും മുഖിയ 'പേപ്പർ ചോർച്ച ശൃംഖല' നടത്തുന്നുണ്ടെന്നും ഇയാൾക്കായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും തട്ടിപ്പ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഇയാളുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേല്‍ അറസ്റ്റിലായിരുന്നു. വഡോദര ആസ്ഥാനമായുള്ള എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് പരശുറാം റോയ്, ജയ് ജലറാം സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ശർമ, സ്കൂൾ അധ്യാപകൻ തുഷാർ ഭട്ട്, ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന വിഭോർ ആനന്ദ്, ആരിഫ് വോറ എന്നിവരും അറസ്റ്റിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us