/sathyam/media/media_files/cESuYvsWKQz48u6X7RYN.jpg)
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയെ തേടി പോലീസ്. ഇതേതുടര്‍ന്ന് സ്ത്രീകള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ പുറത്തിറങ്ങരുതെന്ന് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദാംശങ്ങളനുസരിച്ച്, ഈ വര്‍ഷം ജൂണ്‍ മുതല്‍ നഗരത്തില്‍ ഒമ്പത് സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരു സീരിയല്‍ കൊലയാളിയാകുമോയെന്നാണ് പോലീസിന്റെ സംശയം. പോലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെയടക്കം പരിശോധിക്കുന്നുണ്ട്. കൂടാതെ വിവിധ പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്ഗഡ് പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇരകള്‍ 50 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവരാണ്.
എല്ലാ സ്ത്രീകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്നും അവരുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെത്തിയതായും പോലീസ് പറയുന്നു. അതേസമയം, ഒരു മൃതദേഹവും കൊള്ളയടിക്കാനോ ലൈംഗികാതിക്രമത്തിനോ ഉള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. '55 വയസ്സുള്ള വയലില്‍ പോയ അമ്മ മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് കുടുംബം അന്വേഷിച്ചത്, എന്നാല്‍ അമ്മയുടെ മൃതദേഹം അടുത്ത ദിവസം രാവിലെ ഒരു കരിമ്പ് ഫാമില്‍ നിന്ന് കണ്ടെടുത്തു.'-കൊല്ലപ്പെട്ട സ്ത്രീകളിലൊരാളുടെ മകള്‍ പറഞ്ഞു.
കേസിന്റെ അന്വേഷണത്തിനായി എട്ട് ഉദ്യോഗസ്ഥരുടെ സംഘത്തെ പോലീസ് രൂപീകരിച്ചിട്ടുണ്ട്. അതേസമയം നഗരത്തിലുടനീളം പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. ചില സ്ത്രീകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം മരണകാരണം വ്യക്തമാകുമെന്നും ബറേലി സിറ്റി പോലീസ് സൂപ്രണ്ട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us