Advertisment

മോദി മന്ത്രിസഭയില്‍ വീണ്ടും മന്ത്രിയാകാന്‍ എസ്. ജയ്ശങ്കറും, നിര്‍മലാ സീതാരാമനും; ഇരുവരും സത്യപ്രതിജ്ഞ ചെയ്തു ! വകുപ്പുകള്‍ മാറുമോയെന്ന് ആകാംഷ

പ്രധാനമന്ത്രി മോദിക്ക് പിന്നാലെ, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നദ്ദ എന്നീ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു.

New Update
nirmala sitharaman s jaishankar

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന എസ്. ജയശങ്കറും, നിര്‍മലാ സീതാരാമനും മൂന്നാം മോദി സര്‍ക്കാരിലും തുടരും. ഇരുവരും മന്ത്രിസഭയില്‍ ഉള്‍പ്പെടുമോയെന്ന് സംബന്ധിച്ച് അഭ്യൂഹം ഉണ്ടായിരുന്നു.  ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഇരുവരുടെയും വകുപ്പുകള്‍ മാറുമോയെന്ന് വ്യക്തമല്ല.

Advertisment

ജയ്ശങ്കര്‍ വിദേശകാര്യവും, നിര്‍മല ധനകാര്യവുമാണ് കൈകാര്യം ചെയ്തിരുന്നത്. പ്രധാനമന്ത്രി മോദിക്ക് പിന്നാലെ, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നദ്ദ എന്നീ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു.

Advertisment