New Update
/sathyam/media/media_files/6DwEkjhCtWPKC5q24GL5.jpg)
പട്ന: പ്രതിപക്ഷത്തെ വനിതാ എംഎൽഎയോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍.ജെ.ഡി. എം.എല്‍.എ. രേഖ ദേവിയോടാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. ‘‘നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ല’’ എന്നായിരുന്നു നിതീഷ് കുമാർ പറഞ്ഞത്.
Advertisment
ബിഹാറിന്റെ പ്രത്യേക പദവിയും സംവരണവും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ മുദ്രവാക്യമുയര്‍ത്തിയതോടെയാണ് മുഖ്യമന്ത്രി രോക്ഷാകുലനായത്. മുഖ്യമന്ത്രിയുടെ പരാമർശം നിയമസഭയില്‍ ബഹളത്തിനിടയാക്കി.
പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായി നിരന്തരം അനുചിതമായി സംസാരിക്കുന്ന ആളാണ് നിതീഷ് കുമാറെന്ന് തേജസ്വി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us