ന്യൂഡല്‍ഹി: പരീക്ഷപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്‌നങ്ങളും മൂലം പരീക്ഷ മാറ്റിവയ്ക്കുന്നുവെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശദീകരണം.
“ജൂണ്‍ 25 മുതല്‍ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ജോയിൻ്റ് സിഎസ്‌ഐആര്‍-യുജിസി -നെറ്റ് പരീക്ഷ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കാരണം മാറ്റിവയ്ക്കുന്നതായി ഉദ്യോഗാർത്ഥികളെ ഇതിനാൽ അറിയിക്കുന്നു. ഈ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പിന്നീട് അറിയിക്കും, ”എൻടിഎ പ്രസ്താവനയിൽ പറഞ്ഞു.