മഹാരാഷ്ട്രയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനം; മരണസംഖ്യ പതിനൊന്നായി ! ഉടമ കസ്റ്റഡിയില്‍

ബോയിലർ സ്ഫോടനവുമായി ബന്ധപ്പെട്ട് അമുദാൻ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ രണ്ട് ഉടമകളിൽ ഒരാളായ മാൽതി മേത്തയെ താനെ പൊലീസ് ക്രൈംബ്രാഞ്ച് നാസിക്കിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
thane factory

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ പതിനൊന്നായി. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

Advertisment

ബോയിലർ സ്ഫോടനവുമായി ബന്ധപ്പെട്ട് അമുദാൻ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ രണ്ട് ഉടമകളിൽ ഒരാളായ മാൽതി മേത്ത(70)യെ താനെ പൊലീസ് ക്രൈംബ്രാഞ്ച് നാസിക്കിൽ നിന്ന് കസ്റ്റഡിയിലെടുത്തു. മാൽതിയുടെ മകന്‍ മലയ് മേത്തയെയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം.

Advertisment