/sathyam/media/media_files/2025/12/26/online-gambling-2025-12-26-15-21-15.jpg)
എഐ നിര്‍മ്മിത ചിത്രം
ഹൈ​ദ​രാ​ബാ​ദ്/ഭോപ്പാൽ: ഓൺലൈൻ ചതിക്കുഴിയിലൂടെ ലക്ഷങ്ങൾ നഷ്ടമാകുന്നവരുടെയും വലിയ കടക്കാരായി മാറുന്നവരുടെയും ജീവനൊടുക്കുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതായാണ് അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞദിവസം തെലങ്കാനയിൽ ഓൺലൈൻ വാതുവയ്പിൽ ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായ 18കാരൻ കീടനാശിനി കഴിച്ചു ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ടു​കൂ​ർ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​നാ​യ വി​ക്രം ആണു മരിച്ചത്. കീ​ട​നാ​ശി​നി ക​ഴി​ച്ച് ഗുരുതരാവസ്ഥയിലായ വിക്രമിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണു മരണം. ഓ​ൺ​ലൈ​ൻ വാ​തു​വയ്പ് ആ​പ്പു​ക​ളി​ൽ ക​ട​ബാ​ധ്യ​ത വ​ർ​ധി​ച്ച​തി​നെത്തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ടാ​ക്സി ഡ്രൈ​വ​ർ ആഴ്ചകൾക്കു മുന്പ് ജീവനൊടുക്കിയിരുന്നു.
യാ​ദാ​ദ്രി-​ഭു​വ​ന​ഗ​രി ജി​ല്ല സ്വ​ദേ​ശി​യാ​യ പാ​ല​ഡു​ഗു സാ​യ് (24) ആയിരുന്നു മരിച്ചത്. ര​ണ്ടു വ​ർ​ഷ​മാ​യി ഇയാൾ ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സ് അ​ടു​ത്തി​ടെ മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ഭോ​പ്പാ​ലി​ൽ 32 കാ​ര​നാ​യ സി​വി​ൽ കോ​ൺ​ട്രാ​ക്ട​ർ തന്‍റെ വീ​ട്ടി​ൽ ജീവനൊടുക്കി.
ഏ​വി​യേ​റ്റ​ർ എ​ന്ന ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ക്കാ​ൻ വേ​ണ്ടി ആ​ളു​ക​ളി​ൽനി​ന്ന് കടം വാ​ങ്ങി​യ​താ​യി വീ​ട്ടി​ൽനിന്നു ക​ണ്ടെ​ടു​ത്ത കു​റി​പ്പി​ൽ രേഖപ്പെടുത്തിയിരുന്നതായി പോ​ലീ​സ്.
ഓൺലൈൻ വാതുവയ്പ്, ഗെയിം, മണി ചെയിൻ, ഇൻവെസറ്റ്മെന്‍റ് തുടങ്ങിയവയുടെ നടത്തിപ്പുകാർ നാട്ടുകാർക്കു പണം കൊടുക്കാനിരിക്കുന്നവരല്ലെന്നും ചതിയൽപ്പെടുത്തി പണം തട്ടാനിരിക്കുന്ന ആധുനിക കൊള്ളസംഘമാണെന്നും തിരിച്ചറിവു പൊതുസമൂഹത്തിനുണ്ടാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us