New Update
/sathyam/media/media_files/Ygp6TPNAi01H7C3ALUng.jpg)
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ചോദ്യപേപ്പർ ചോർച്ചയുടെയും, ക്രമക്കേടിന്റേയും ധാർമിക ഉത്തരവാദിത്വം ധർമ്മേന്ദ്ര പ്രധാൻ ഏറ്റെടുക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അധികാരം നൽകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
അഖിലേന്ത്യാതല പരീക്ഷകൾ നടക്കുമ്പോൾ ധാരാളം അഴിമതി നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.