കൊല്‍ക്കത്ത കേസിലെ പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി വേണം; ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേകം നിയമം വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ അവാർഡ് ജേതാക്കളായ 70 ഓളം ഡോക്ടർമാർ

ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പത്മ അവാർഡ് ജേതാക്കളായ 70 ഓളം ഡോക്ടർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

New Update
 gujarat modi

ന്യൂഡല്‍ഹി: ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പത്മ അവാർഡ് ജേതാക്കളായ 70 ഓളം ഡോക്ടർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

Advertisment

കൊൽക്കത്തയിലെ ഹീനമായ കുറ്റകൃത്യം ചെയ്തവർക്കെതിരെ വേഗത്തിലുള്ള നടപടി വേണമെന്നും ഡോക്ടർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർക്കെതിരായ അക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക നിയമം വേണമെന്നും അവർ ആവശ്യപ്പെട്ടു.

"ഇത്തരം അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്ന് വ്യക്തമാണ്. നിയമപാലകരോടും നയരൂപീകരണക്കാരോടും പൊതുസമൂഹത്തോടും ഉടനടി നിർണായകമായ നടപടിയെടുക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു"-ഡോക്ടർമാർ എഴുതി.

നിലവിലുള്ള നിയമങ്ങളുടെ കർശനമായ നിർവ്വഹണം, ലൈംഗിക അതിക്രമങ്ങൾ നടത്തുന്നവർക്കുള്ള കഠിനവും സമയബന്ധിതവുമായ ശിക്ഷകൾ, ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും വർദ്ധിപ്പിച്ച സുരക്ഷാ നടപടികൾ എന്നിവ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡോക്ടർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർക്കെതിരായ അതിക്രമം തടയുന്നതിന്‌ ഒരു നിർദ്ദിഷ്ട ബിൽ 2019 മുതൽ തയ്യാറാണ്. പക്ഷേ പാസാക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ഇതുവരെ പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടില്ലെന്നും ഡോക്ടർമാർ കത്തില്‍ ചൂണ്ടിക്കാട്ടി.

"ഇതിനുള്ള ഒരു ഓർഡിനൻസ് ഉടനടി കൊണ്ടുവരാൻ കഴിയുമെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. കൂടാതെ ബിൽ ഉടന്‍ പാസാക്കണം. അതിലൂടെ രാജ്യത്തെ ആരോഗ്യ വിതരണ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും രോഗികളുടെ സേവനത്തിന്‌ ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയും"-അവർ കൂട്ടിച്ചേർത്തു.

Advertisment