/sathyam/media/media_files/bFEi9w38ZborZvkOYxGb.jpg)
representational image
ലഖ്‌നൗ: തീപിടിത്തമുണ്ടായെനന്ന് തെറ്റിദ്ധരിച്ച് ട്രെയിനില്‍ നിന്ന് എടുത്തുചാടിയ യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദ് ഡിവിഷൻ്റെ ഭാഗമായ ബിൽപൂർ സ്റ്റേഷന് സമീപം രാവിലെയാണ് സമീപം നടന്നത്.
ഹൗറ-അമൃത്സർ മെയിലിൻ്റെ ജനറൽ കോച്ചില്‍ നിന്നാണ് ആറു പേരും പുറത്തേക്ക് ചാടിയത്. ബറേലിയിലെ ബിൽപൂർ സ്‌റ്റേഷനിലെത്തിയ ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെയാണ് പരിഭ്രാന്തി പരന്നത്.
തുടര്‍നന്ന് യാത്രക്കാരില്‍ ആരോ എമര്‍ജന്‍സി ചെയിന്‍ വലിച്ചു. പിന്നാലെ ട്രെയിനിന്റെ വേഗതയും കുറഞ്ഞു. എന്നാല്‍ ട്രെയിന്‍ പൂര്‍ണമായും നിര്‍ത്തുന്നതിന് മുമ്പ് തന്നെ പരിഭ്രാന്തരായ യാത്രക്കാര്‍ എടുത്തുചാടുകയായിരുന്നു.
സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് യാത്രക്കാർക്ക് പരിക്കേറ്റതായി ജിആർപി സ്റ്റേഷൻ ഇൻചാർജ് റെഹാൻ ഖാൻ സ്ഥിരീകരിച്ചു. ഇവരെ ഉടൻ ഷാജഹാൻപൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
അൻവാരി (26), അക്തരി (45), കുൽദീപ് (26), റൂബി ലാൽ (50), ശിവ് ശരൺ (40), ചന്ദ്രപാൽ (35) എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിനിലുണ്ടായിരുന്ന ഒരാൾ കോച്ചിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്നാണ് കരുതുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us