ഹരിയാന തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തോറ്റത് 99 ശതമാനം ചാര്‍ജുള്ള ഇവിഎമ്മുകളില്‍, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പവന്‍ ഖേര, അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് മുതിര്‍ന്ന നേതാവ് പവന്‍ ഖേര

New Update
pawan khera.jpg

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്, അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് മുതിര്‍ന്ന നേതാവ് പവന്‍ ഖേര അറിയിച്ചു.

Advertisment

സ്ഥാനാർത്ഥികൾ രേഖാമൂലവും വാക്കാലുള്ള പരാതിയും സമർപ്പിച്ച മണ്ഡലങ്ങളാണിത്. 99 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് കോണ്‍ഗ്രസ് അട്ടിമറി സംശയിക്കുന്നത്.

''99 ശതമാനം ബാറ്ററി ചാർജ് പ്രദർശിപ്പിച്ച യന്ത്രങ്ങളാണ് കോൺഗ്രസിന് ഏറ്റവുമധികം നഷ്ടമുണ്ടാക്കിയതെന്നത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാർജുള്ള മെഷീനുകളിലാണ്‌ കോൺഗ്രസ് വിജയിച്ചത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് ?"-പവന്‍ ഖേര ചോദിച്ചു.


Advertisment