ലഖ്‌നൗ: ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിവാഹ ആഘോഷത്തിനിടെ തമ്മില്‍ത്തല്ല്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്.
ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാത്തത് വരന്റെ ബന്ധുക്കളാണ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇത് അടിപിടിയില്‍ കലാശിച്ചു. കസേരകളടക്കം വലിച്ചെറിഞ്ഞായിരുന്നു സംഘര്‍ഷം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഘര്‍ഷം കനത്തതിന് പിന്നാലെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ഇരുവീട്ടുകാരും ചര്‍ച്ച നടത്തി. തുടര്‍ന്ന് വിവാഹം നടന്നു. വിവാഹാഘോഷത്തിനിടെ നടന്ന സംഘര്‍ഷം വാര്‍ത്തയായെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.