കസ്റ്റഡിയിലിരുന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നത് തെറ്റ്; കെജ്‌രിവാളിനെ തടയണം ! ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കസ്റ്റഡിയിൽ കെജ്‌രിവാൾ പുറപ്പെടുവിച്ച നിർദേശങ്ങൾ മന്ത്രി അതിഷിക്ക് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സുര്‍ജിത് സിംഗ് യാദവ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. 

New Update
Arvind-Kejriwal bbb.jpg

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയിലിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കസ്റ്റഡിയിൽ കെജ്‌രിവാൾ പുറപ്പെടുവിച്ച നിർദേശങ്ങൾ മന്ത്രി അതിഷിക്ക് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Advertisment

കസ്റ്റഡിയിരുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കെജ്‌രിവാളിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സുര്‍ജിത് സിംഗ് യാദവ് എന്നയാളാണ് ഹര്‍ജി നല്‍കിയത്.