ജഗനെ പൂട്ടാനുറച്ച് ചന്ദ്രബാബു നായിഡു ? ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസ്; നടപടി ടിഡിപി എംഎല്‍എയുടെ പരാതിയില്‍

ആന്ധ്രാപ്രദേശ്  മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസി അധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്

New Update
Jagan Reddy

അമരാവതി: ആന്ധ്രാപ്രദേശ്  മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസി അധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്. ഗുണ്ടൂർ നഗരംപാലം പൊലീസാണ് ജഗനും മറ്റ് നാല്‌ പേർക്കുമെതിരെ കേസെടുത്തത്. ടിഡിപി നേതാവും ഉണ്ടി എംഎല്‍എയുമായ കെ. രഘുരാമ കൃഷ്ണം രാജുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

Advertisment

മുൻ പൊലീസ് ഡയറക്ടർ ജനറൽ (ഡിജി) (ഇൻ്റലിജൻസ്) പിഎസ്ആർ ആഞ്ജനേയുലു, മുൻ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (സിഐഡി), ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോ ജി പ്രഭാവതി എന്നിവര്‍ക്കെതിരെയും കേസെടുത്തു.

പൊലീസ് ഉദ്യോഗസ്ഥർക്കും ജഗൻ മോഹൻ റെഡ്ഡിക്കുമെതിരെ വധശ്രമം, കസ്റ്റഡി പീഡനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് എംഎൽഎ ഉന്നയിച്ചത്. തടവില്‍ കഴിയുന്നതിനിടെ മര്‍ദ്ദനത്തിന് ഇരയായെന്നും, തന്നെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Advertisment