New Update
/sathyam/media/media_files/9TgTdyGeZ2NA7PtI52Bz.jpg)
ഭോപ്പാല്‍: സമയത്തിന് ആംബുലന്‍സിന്റെയോ, ഡോക്ടര്‍മാരുടെയോ സേവനം ലഭിക്കാത്തതിനാല്‍ ഗര്‍ഭിണിയുടെ പ്രസവമെടുത്തത് ശുചീകരണ തൊഴിലാളി. ഒടുവില്‍ കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
Advertisment
ശിവപുരി ജില്ലയിലെ ഖരായ് എന്ന ഗ്രാമത്തിൽ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. റാണി (32) എന്ന ഗര്‍ഭിണിയെ സമീപത്തെ ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ കുടുംബം ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് മറ്റൊരു വാഹനം സംഘടിപ്പിച്ചാണ് കുടുംബം യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവിടെ ഡോക്ടറോ, നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് പരിചരിക്കാനെത്തിയത്.
എന്നാല്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us