ഭാരതീയ ന്യായ സഹിംതയിലൂടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു അവശിഷ്ടം കൂടി നീക്കം ചെയ്തു; ഇത് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരവ്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു

New Update
droupadi murmu

ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. എസ്‌സി, എസ്ടി, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സർക്കാരിൻ്റെ പ്രഥമ പരിഗണന സാമൂഹിക നീതിയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment

“ഈ വർഷം ജൂലൈ മുതൽ ഭാരതീയ ന്യായ സംഹിത സ്വീകരിക്കുന്നതിലൂടെ, കൊളോണിയൽ കാലഘട്ടത്തിൻ്റെ ഒരു അവശിഷ്ടം കൂടി നീക്കം ചെയ്തു. ശിക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിൻ്റെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവായി ഞാൻ ഈ മാറ്റത്തെ കാണുന്നു, ”  രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വളർച്ചയുണ്ടായതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും അവർ പറഞ്ഞു

Advertisment