New Update
/sathyam/media/media_files/08qpv4mMdNfpJVDLiDEV.jpg)
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന് എലിപ്പനി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ വ്യക്തമാക്കി.
Advertisment
മുഖ്യമന്ത്രിക്ക് ഇതിനകം ഉചിതമായ ആൻറിബയോട്ടിക്കുകൾ നൽകിയിട്ടുണ്ടെന്നും, ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്നും ഫോർട്ടിസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ ആർ കെ ജസ്വാൾ പറഞ്ഞു.