/sathyam/media/media_files/JSb2c7JhjrEXXWQ8WIqG.jpg)
മുംബൈ; മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കും. ഗുജറാത്തിലെ ജാംനഗറിൽ നടന്ന പ്രി-വെഡ്ഡിങ് ആഘോഷങ്ങൾക്ക് മുതൽ ഇറ്റലിയിലെ ആഡംബര ആഘോഷങ്ങളിൽ വരെ ലോകപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുത്തു.
നാളെ ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. മറ്റന്നാൾ മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും.
രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങൾ മുംബൈയിലെത്തും. വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക.