New Update
/sathyam/media/media_files/2024/10/29/WN1yLrrJpdLRwYnQtli9.jpg)
സിക്കാർ: രാജസ്ഥാനിലെ സിക്കാറിൽ ബസ് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ലക്ഷ്മൺഗഡിലെ സർക്കാർ വെൽഫെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
Advertisment
സലാസറിൽ നിന്ന് വരികയായിരുന്ന ബസ് സിക്കാർ ജില്ലയിലെ ലക്ഷ്മൺഗഢിൽ എത്തിയപ്പോൾ കലുങ്കിൽ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.