Advertisment

'18 വർഷത്തെ പൊതു സേവനത്തിന് ഇന്ന് തിരശ്ശീല വീഴുന്നു, നന്ദി': പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് rajeev chandrasekhar

New Update
rajeev chandrasekhar thar1.jpg

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു

Advertisment

രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്:

എൻ്റെ 18 വർഷത്തെ പൊതു സേവനത്തിന് ഇന്ന് തിരശ്ശീല വീഴുന്നു. അതിൽ 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ TeamModi2.0 യിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. 

ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ എൻ്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ അത് അങ്ങനെ സംഭവിച്ചു. 

ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും - പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എൻ്റെ അഗാധമായ നന്ദി. കഴിഞ്ഞ 3 വർഷമായി സർക്കാരിൽ എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകർക്കും നന്ദി. 

ഒരു ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പിന്തുണയ്ക്കുകയും പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്യും

Advertisment