/sathyam/media/media_files/P28VTJuMsBiBWdYneZRD.jpg)
ന്യൂഡല്‍ഹി: വെറുപ്പിൻ്റെയോ അവജ്ഞയുടെയോ പേരിൽ ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്നും, എന്നാല്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ വലിയ ചുവടുവയ്പ് നടത്താനും സൈനിക ശക്തിയെ പൂര്‍ണമായും ഉപയോഗിക്കാനും മടിക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.
"മതത്തിനും സത്യത്തിനും മാനുഷിക മൂല്യങ്ങൾക്കുമെതിരെ യുദ്ധം നടക്കുമ്പോഴും, നമ്മുടെ അഖണ്ഡതയെയും പരമാധികാരത്തെയും ആരെങ്കിലും അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുമ്പോഴും മാത്രമേ നമ്മള്‍ പോരാടാറുള്ളൂ. ഇതാണ് നമുക്ക് പാരമ്പര്യമായി കിട്ടിയത്. ഈ പൈതൃകം ഞങ്ങൾ തുടർന്നും സംരക്ഷിക്കും''-മന്ത്രി പറഞ്ഞു.
"എന്നിരുന്നാലും, രാജ്യ താൽപ്പര്യങ്ങൾക്ക് ഭീഷണിയുണ്ടെങ്കിൽ, ഒരു വലിയ നടപടി സ്വീകരിക്കാൻ ഞങ്ങൾ മടിക്കില്ല. ആവശ്യമെങ്കിൽ ആയുധങ്ങളും ഉപകരണങ്ങളും പൂർണ്ണ ശക്തിയോടെ ഉപയോഗിക്കുമെന്നതിൻ്റെ വ്യക്തമായ സൂചനയാണ് ശാസ്ത്ര പൂജ"-പശ്ചിമ ബംഗാളിലെ സുക്നയിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
സുക്‌ന സൈനിക കേന്ദ്രത്തില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശസ്ത്രപൂജയില്‍ പ്രതിരോധമന്ത്രി സൈനികരുടെ ആയുധങ്ങളുടെ പൂജകളില്‍ പങ്കെടുത്തു.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നിയുക്ത പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ്, ഈസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ രാം ചന്ദർ തിവാരി, ബിആർഒ ചീഫ് ലഫ്റ്റനൻ്റ് ജനറൽ രഘു ശ്രീനിവാസൻ, ത്രിശക്തി കോർപ്സ് ലെഫ്റ്റനൻ്റ് ജനറൽ സുബിൻ എ മിൻവാല എന്നിവർ പങ്കെടുത്തു.
ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2,236 കോടി രൂപയുടെ 75 ബിആര്‍ഒ (ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ) അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സിംഗ് രാജ്യത്തിന് സമർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us