/sathyam/media/media_files/YYbmjt7FEBAbviwk2bk4.jpg)
ശ്രീനഗര്‍: 2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെക്കുറിച്ച് നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് ഒമർ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. ഒമർ അബ്ദുള്ളയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
"ഒമർ അബ്ദുള്ള ഇത്തരം പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. തൂക്കിക്കൊല്ലാൻ പാടില്ലായിരുന്നുവെങ്കിൽ അഫ്സൽ ഗുരുവിനെ ഞങ്ങൾ എന്തുചെയ്യണം. ഞങ്ങൾ അദ്ദേഹത്തിന് പരസ്യമായി മാലയിടണമായിരുന്നോ ?"-ജമ്മു കശ്മീരിലെ റംബാനിൽ നടന്ന ഒരു റാലിയില്‍ പ്രതിരോധമന്ത്രി പറഞ്ഞു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുവഴി ഒരു ലക്ഷ്യവും നേടാന്‍ സാധിച്ചില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മുൻ ജമ്മു കശ്മീർ സർക്കാർ അദ്ദേഹത്തെ തൂക്കിലേറ്റുന്നത് അംഗീകരിക്കില്ലായിരുന്നുവെന്നും ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.