ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

പള്ളിയിൽ‌നിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊല്ലുകയായിരുന്നു. ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
soldier

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരര്‍ സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു. മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്. പള്ളിയിൽ‌നിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊല്ലുകയായിരുന്നു.

Advertisment

ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്നും കൊല്ലപ്പെട്ടത് മുഹമ്മദ് റസാഖായിരുന്നുവെന്നും ബന്ധു പ്രതികരിച്ചു.

Advertisment