New Update
/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
കൊല്‍ക്കത്ത: രാമനവമിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ നടന്ന റാലിക്കിടെ സ്‌ഫോടനം. മുർഷിദാബാദ് ജില്ലയിലെ ശക്തിപൂർ മേഖലയിൽ നടന്ന റാലിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. യുവതിയെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം സ്‌ഫോടനം ബോംബ് മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us