ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/SGeOA30QhfVV7Si9lxda.jpg)
ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചു.
Advertisment
Request for Information, Identity of the Informer will be kept Secret. pic.twitter.com/JkMUWay23m
— NIA India (@NIA_India) March 29, 2024
ഗൂഢാലോചന നടത്തിയവരിൽ ഉൾപ്പെട്ട അബ്ദുള്‍ മത്തീന്‍ താഹ, കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സവിര്‍ ഷസീബ് ഹുസ്സൈന്‍ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. വിവരം കൈമാറുന്നവര്‍ ആരാണെന്നത് സംബന്ധിച്ച് വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളായ മുസമ്മില്‍ ഷെരീഫ് എന്നയാളെ എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തിരുന്നു.