ഇനിയെന്നും ഹൃദയത്തില്‍ ! ആയിരങ്ങളുടെ  സ്‌നേഹവായ്‌പുകൾ ഏറ്റുവാങ്ങി രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ മൃതദേഹം മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

New Update
ratan tata1

മുംബൈ: വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ മൃതദേഹം മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പാഴ്സി ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തു.

Advertisment

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ആയിരക്കണക്കിന് പേരാണ് വ്യവസായ രംഗത്തെ അതികായന്‌ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Advertisment