കോടതി സമുച്ചയത്തിനുള്ളില്‍ ഭാര്യാപിതാവായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിവയ്പ്; ഐസിഎഎസ് ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം

റിട്ടയേർഡ് പൊലീസ് എഐജിയായ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് ഇന്ത്യൻ സിവിൽ അക്കൗണ്ട് സർവീസസ് (ഐസിഎഎസ്) ഉദ്യോഗസ്ഥൻ കോടതി സമുച്ചയത്തിലെ മീഡിയേഷൻ സെൻ്ററിൽ കൊല്ലപ്പെട്ടു

New Update
plice

ചണ്ഡീഗഡ്: റിട്ടയേർഡ് പൊലീസ് എഐജിയായ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് ഇന്ത്യൻ സിവിൽ അക്കൗണ്ട് സർവീസസ് (ഐസിഎഎസ്) ഉദ്യോഗസ്ഥൻ കോടതി സമുച്ചയത്തിലെ മീഡിയേഷൻ സെൻ്ററിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ ചണ്ഡീഗഢ് ജില്ലാ കോടതി സമുച്ചയത്തിലാണ് സംഭവം നടന്നത്.

Advertisment

ഹർപ്രീത് സിംഗ് എന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യാപിതാവ് മൽവീന്ദർ സിംഗ് സിദ്ദുവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ഡൽഹിയിലെ കൃഷി മന്ത്രാലയത്തിൽ അക്കൗണ്ട് കൺട്രോളറായിരുന്ന ഐസിഎഎസ് ഹർപ്രീത് സിംഗും ഭാര്യ അമിതോജ് കൗറും തമ്മിൽ തര്‍ക്കങ്ങള്‍ പതിവായിരുന്നു. 2023 മുതൽ വിവാഹമോചന നടപടികൾ തുടരുകയാണ്.

നാലാമത്തെ മധ്യസ്ഥ നടപടികൾക്കായി രണ്ട് കുടുംബങ്ങളും സെക്ടർ 43 ലെ ചണ്ഡീഗഡ് ജില്ലാ കോടതി സമുച്ചയത്തിൽ എത്തിയതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹർപ്രീതും മാതാപിതാക്കളും സന്നിഹിതരായിരുന്നു. അമിതോജിൻ്റെ പിതാവ് മൽവീന്ദർ സിംഗും എത്തിയിരുന്നു. മധ്യസ്ഥ ചർച്ചയ്ക്കിടെ, മൽവീന്ദർ വാഷ്റൂമിലേക്ക് പോകാൻ അഭ്യർത്ഥിക്കുകയും വഴി കാണിക്കാൻ ഹർപ്രീത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ അയാള്‍ തോക്ക്‌ എടുത്ത് മരുമകന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment