'ജനങ്ങള്‍ക്ക് തെറ്റ് മനസിലായി; സ്മൃതിക്കെതിരെ താന്‍ മത്സരിക്കണമെന്നാണ് അമേഠിക്കാര്‍ ആഗ്രഹിക്കുന്നത്' ! മനസ് തുറന്ന് റോബര്‍ട്ട് വാദ്ര

പതിറ്റാണ്ടുകളായി ഗാന്ധികുടുംബത്തിന്റെ മണ്ഡലമായിരുന്ന അമേഠി. എന്നാല്‍ കഴിഞ്ഞ തവണ അമേഠിയില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയെ ബിജെപിയുടെ സ്മൃതി ഇറാനി അട്ടിമറിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
robert vadra

ന്യൂഡല്‍ഹി: അമേഠിയില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഗാന്ധി കുടുംബത്തിലെ ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്ക്കൊപ്പം അമേഠിയിലായിരുന്നു. സിറ്റിങ് എംപിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുന്നുവെന്നും വാദ്ര പറഞ്ഞു. 

2019ലെ അട്ടിമറി

പതിറ്റാണ്ടുകളായി ഗാന്ധികുടുംബത്തിന്റെ മണ്ഡലമായിരുന്ന അമേഠി. എന്നാല്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ സ്മൃതി ഇറാനി അട്ടിമറിച്ചു. 2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ തുടര്‍ച്ചയായി അമേഠിയില്‍ വിജയിച്ചിരുന്നു.  

Advertisment