ബാബ സിദ്ദിഖിന്റ മരണം, മാനസികമായി തകര്‍ന്ന് സല്‍മാന്‍ ഖാന്‍; മുന്‍നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി; സന്ദര്‍ശനം ഒഴിവാക്കണമെന്ന് സുഹൃത്തുക്കളോട് കുടുംബം; റിപ്പോര്‍ട്ട്‌

എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റ കൊലപാതകം നടന്‍ സല്‍മാന്‍ ഖാനെ ഏറെ ഉലച്ചതായി റിപ്പോര്‍ട്ട്

New Update
എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റ കൊലപാതകം നടന്‍ സല്‍മാന്‍ ഖാനെ ഏറെ ഉലച്ചതായി റിപ്പോര്‍ട്ട്

മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റ കൊലപാതകം നടന്‍ സല്‍മാന്‍ ഖാനെ ഏറെ ഉലച്ചതായി റിപ്പോര്‍ട്ട്. ബാബ സിദ്ദിഖുമായി അടുത്ത ബന്ധമാണ് താരം പുലര്‍ത്തിയിരുന്നത്. ശനിയാഴ്ച രാത്രി ബാന്ദ്രയിലെ മകൻ സീഷാൻ സിദ്ദിഖിൻ്റെ ഓഫീസിന് സമീപത്ത് വെച്ച് മൂന്നംഗം സംഘം ബാബയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Advertisment

ബാബയെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രി സന്ദര്‍ശിച്ച ശേഷം ഗാലക്‌സി അപ്പാര്‍ട്ടമെന്റിലെ തന്റെ വസതിയില്‍ തിരിച്ചെത്തിയത് മുതല്‍ സല്‍മാന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. താരം മാനസികമായി ഏറെ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാബ സിദ്ദിഖിന്റ മകന്‍ സീഷാനുമായി സല്‍മാന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് മുന്‍നിശ്ചയിച്ച എല്ലാ പരിപാടികളും സല്‍മാന്‍ റദ്ദാക്കി.

താരത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുഹൃത്തുക്കളോട് സല്‍മാന്റെ കുടുംബം അഭ്യര്‍ത്ഥിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ബാബ സിദ്ദിഖിന്റ കൊലപാതകത്തിന് പിന്നാലെ, സല്‍മാന്റെ വസതിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Advertisment