/sathyam/media/media_files/2025/02/18/SAr18rXoWQi11OpUoPmf.jpeg)
ഡൽഹി: ശശി തരൂർ എംപി സംസ്ഥാന സർക്കാരിനേയും മേദിയേയും പ്രശംസിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്.
ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ എത്താനായിരുന്നു നിർദേശം. കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി, സോണിയാഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
തരൂരിന്റെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ തരൂരും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്.