/sathyam/media/media_files/lhDZIpubAZCVqa0klck4.jpg)
മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നല്‍കിയ പിന്തുണയ്ക്ക് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് മഹാ വികാസ് അഘാഡി (എംവിഎ) നേതാക്കള്‍. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയൊക്കെ റോഡ് ഷോകളും റാലികളും നടത്തിയോ അവിടെയെല്ലാം എംവിഎ വിജയിച്ചെന്ന് ശരദ് പവാർ പറഞ്ഞു.
'പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും റാലിയും നടന്നിടത്തെല്ലാം ഞങ്ങൾ വിജയിച്ചു. അതുകൊണ്ടാണ് പ്രധാനമന്ത്രിയോട് നന്ദി പറയേണ്ടത് എൻ്റെ കടമയായി ഞാൻ കരുതുന്നത്. എംവിഎയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങൾ നന്ദി പറയുന്നു,” ശരദ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അജിത് പവാറിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചെടുക്കില്ലെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി.