Advertisment

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിലെ 'മാന്‍ ഓഫ് ദ മാച്ച്; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ശശി തരൂര്‍

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും കോൺഗ്രസ് "പാർക്കിന് പുറത്തേക്ക് പന്ത് അടിച്ചുപറത്തി'യെന്നായിരുന്നു ക്രിക്കറ്റുമായി താരതമ്യപ്പെടുത്തി തരൂര്‍ പ്രതികരിച്ചത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
shashi tharoor rahul gandhi

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ശശി തരൂര്‍. ലോക്‌സഭ തിരഞ്ഞെടുപ്പിലെ 'മാന്‍ ഓഫ് ദ മാച്ച്' ആണ് രാഹുലെന്നും തരൂര്‍ പ്രശംസിച്ചു. ബി.ജെ.പി.യുടെ ധിക്കാരത്തിനും ഏകപക്ഷീയമായ ഭരണ ശൈലിക്കും എതിരെയുള്ള ശാസനയാണ് വോട്ടർമാരുടെ സന്ദേശം എന്നും അദ്ദേഹം പറഞ്ഞു.

Advertisment

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും കോൺഗ്രസ് "പാർക്കിന് പുറത്തേക്ക് പന്ത് അടിച്ചുപറത്തി'യെന്നായിരുന്നു ക്രിക്കറ്റുമായി താരതമ്യപ്പെടുത്തി തരൂര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചത്. 

Advertisment