Advertisment

മുഡ അഴിമതി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലോകായുക്ത പൊലീസ്; നടപടി കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി കർണാടക ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

New Update
Siddaramaiah

ന്യൂഡൽഹി: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി കർണാടക ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Advertisment

കർണാടക മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ഭർതൃസഹോദരനുമെതിരെ എഫ്ഐആർ ഫയൽ ചെയ്യാനും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി മൈസൂരു ലോകായുക്ത എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഐപിസി, ബിനാമി ഇടപാട്, ഭൂമി തട്ടിയെടുക്കൽ നിരോധന നിയമങ്ങൾ എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്.

സിദ്ധരാമയ്യയെ ഒന്നാം പ്രതിയായും ഭാര്യ പാർവതിയെ രണ്ടാം പ്രതിയായും ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമിയെ മൂന്നാം പ്രതിയായും ഭൂവുടമ ദേവരാജുവിനെ നാലാം പ്രതിയായും ഉൾപ്പെടുത്തിയാണ് മുഡ കുംഭകോണക്കേസ് ഹരജിക്കാരനും വിവരാവകാശ പ്രവർത്തകയുമായ സ്നേഹമയി കൃഷ്ണ പരാതി നൽകിയത്.

ലോകായുക്തയുടെ ഭാവി നടപടി സംബന്ധിച്ച് ബംഗളൂരുവിലെ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.

Advertisment