ഇടതുപക്ഷത്തിന്റെ വെളിച്ചം, മികച്ച പാര്‍ലമെന്റേറിയന്‍; സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

New Update
sitaram yechury narendra modi

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു.

Advertisment

ഇടതുപക്ഷത്തിൻ്റെ ഒരു പ്രധാന വെളിച്ചമായിരുന്നു അദ്ദേഹം. രാഷ്ട്രീയ മേഖലകളില്‍ ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവ് പേരുകേട്ടതാണ്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment