കർണാടകയിലെ ചിത്രദുർഗയിൽ മലിനജലം കുടിച്ച് മരണം ആറായി

കർണാടകയിലെ ചിത്രദുർഗയിൽ മലിനജലം കുടിച്ച് മരണം ആറായി

author-image
shafeek cm
New Update
karnataka water

ബെംഗളൂരു : കർണാടക ചിത്രദുർഗയിലെ കാവദിഗാരഹട്ടി ഗ്രാമത്തിൽ മലിനജലം കുടിച്ചുള്ള മരണം ആറായി. ചികിത്സയിലായിരുന്ന ഗർഭിണി ഉഷ (22) യാണ് ഇന്നലെ മരിച്ചത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട 36 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 185 ആയി. ഒട്ടേറെപ്പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

Advertisment

അതിനിടെ സ്വമേധയാ കേസെടുത്ത ലോകായുക്ത ജലവിതരണ വകുപ്പിലെ അധികൃതരോട് വിശദീകരണം തേടി. ഗ്രാമത്തിലെ ഒരു ടാങ്കിലെ ജലം ഉപയോഗിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.

KARNATAKA
Advertisment