ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇപ്പോള്‍ രാഷ്ട്രീയ കരുനീക്കത്തില്‍ സ്വീകരിക്കുന്നത് പുതിയ സമീപനങ്ങളാണെന്ന് സ്മൃതി ഇറാനി. ഒരു പോഡ്കാസ്റ്റിലായിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെക്കുറിച്ച് സംസാരിച്ചത്.
"അദ്ദേഹം (രാഹുൽ ഗാന്ധി) ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പാർലമെൻ്റിൽ വെള്ള ടീ-ഷർട്ട് ധരിക്കുമ്പോൾ, അത് യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് നമ്മൾ വില കുറച്ച് കാണരുത്. അവ നല്ലതോ ചീത്തയോ അല്ലെങ്കിൽ പക്വതയില്ലാത്തതോ ആയിരിക്കാം. പക്ഷേ, അത് രാഷ്ട്രീയത്തിന്റെ മറ്റൊരു ശൈലിയെ പ്രതിനിധീകരിക്കുന്നുണ്ട്"-സ്മൃതി ഇറാനി പറഞ്ഞു.