ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവിന് എത്തിയവരുടെ തിക്കിലും തിരക്കിലും വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഗുജറാത്തിലാണ് സംഭവം.
ഒരു കെമിക്കല്‍ സ്ഥാപനമാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിച്ചത്. 42 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇന്റര്‍വ്യൂവിന് എത്തിയത് ആയിരക്കണക്കിന് പേരും.
ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ വന്‍ ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. ഇതിനിടെ ഉദ്യോഗാര്‍ത്ഥികള്‍ റെയിലിംഗില്‍ നിന്ന് താഴെ വീണു. ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
ജൂലൈ ഒമ്പതിന് അങ്കലേശ്വറിലെ ജഗാഡിയ മേഖലയിലെ ഹോട്ടല്‍ ലോര്‍ഡ്‌സ് പ്ലാസയിലാണ് സംഭവം നടന്നത്. ഷിഫ്റ്റ് ഇൻ-ചാർജ്, പ്ലാൻ്റ് ഓപ്പറേറ്റർ, സൂപ്പർവൈസർ, ഫിറ്റർ-മെക്കാനിക്കൽ, എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കായിരുന്നു ഇന്റര്‍വ്യൂ.