ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടം; സ്റ്റീല്‍ ഗ്ലാസില്‍ പടക്കം വെച്ച് പൊട്ടിച്ച് കുട്ടികളുടെ ആഘോഷം; ഗ്ലാസിന്റെ കഷ്ണം തുളച്ചുകയറി അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് കുട്ടികള്‍ നടത്തിയ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

New Update
jblpr

ജബൽപൂർ: ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് കുട്ടികള്‍ നടത്തിയ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബല്‍പൂരിലെ ഗൊഹല്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബധയ്യ മൊഹല്ല പ്രദേശത്താണ് സംഭവം നടന്നത്.

Advertisment

ഇന്ത്യയുടെ ടി20 വിജയം ആഘോഷിക്കാന്‍ പ്രദേശത്തെ കുട്ടികള്‍ ഒത്തുകൂടി. സ്റ്റീല്‍ ഗ്ലാസില്‍ പടക്കം വെച്ച് പൊട്ടിച്ചായിരുന്നു ആഘോഷം. പടക്കം പൊട്ടിത്തെറിച്ചതും സ്റ്റീല്‍ ഗ്ലാസിന്റെ ഒരു കഷ്ണം കുറച്ചകലെയായി മാറിനില്‍ക്കുകയായിരുന്ന അഞ്ച് വയസുകാരന്റെ വയറ്റില്‍ തുളച്ചുകയറുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Advertisment