'ബാക്കോപ്‌സ് ലിമിറ്റഡ്' കമ്പനി വിവാദം; രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നത്‌ സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണം; സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയില്‍

രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നത്‌ സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

New Update
 subramanian swamy rahul gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നത്‌ സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

Advertisment

രാഹുല്‍ 2003ൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണെന്ന്‌ അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. 2005 ഒക്‌ടോബർ 10 നും 2006 ഒക്ടോബർ 31 നും കമ്പനി സമർപ്പിച്ച വാർഷിക റിട്ടേണിൽ രാഹുലിൻ്റെ പൗരത്വം ബ്രിട്ടീഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ അവകാശവാദം.

2009 ഫെബ്രുവരി 17-ന് കമ്പനിയുടെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടിഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ൻ്റെയും 1955 ലെ ഇന്ത്യൻ പൗരത്വ നിയമത്തിൻ്റെയും ലംഘനമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു.

“രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരാജയപ്പെട്ടതിനാലും, അദ്ദേഹത്തിൻ്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയാത്തതിനാലും എൻ്റെ അസോസിയേറ്റ് അഭിഭാഷകൻ സത്യ സബർവാൾ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. മന്ത്രാലയത്തിന്‌ മറുപടി നൽകാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണ് പൊതുതാൽപര്യ ഹർജി. അസോസിയേറ്റ്‌സ് വിശേഷ് കനോറിയയ്ക്കും ഞാൻ നന്ദി പറയുന്നു," സുബ്രഹ്മണ്യൻ സ്വാമി എക്‌സിൽ എഴുതി.

Advertisment