'ദയവുചെയ്ത് കുറച്ച് മിനിറ്റ് മാറ്റിവയ്ക്കൂ, അദ്ദേഹത്തിന് ഇനി സംസാരിക്കാന്‍ കഴിയില്ല' ! രോഗബാധിതനായ ഗുരുവിനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി

രോഗബാധിതനായ ഗുരുവിനെ കാണാന്‍ വരണമെന്ന് നടന്‍ ഷാരൂഖ് ഖാനോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് സരിതാ ലൈറ്റ്‌ഫ്‌ലാംഗ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
shah rukh khan

രോഗബാധിതനായ ഗുരുവിനെ കാണാന്‍ വരണമെന്ന് നടന്‍ ഷാരൂഖ് ഖാനോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് സരിതാ ലൈറ്റ്‌ഫ്‌ലാംഗ്. ഗോവയില്‍ കഴിയുന്ന എറിക് ഡിസൂസയെ കാണാന്‍ ഷാരൂഖ് എത്തണമെന്നാണ് എറിക്കിന്റെ സഹോദരി കൂടിയായ സരിത ആവശ്യപ്പെട്ടത്.

Advertisment

എറിക് ഷാരൂഖിന്റെ ഗുരുവായിരുന്നുവെന്നും സരിതാ പറയുന്നു. എറിക്കിന്റെ അവസ്ഥ മോശമാണെന്നും, ഷാരൂഖ് ഖാന്‍ ഗോവയിലേക്ക് എത്തണമെന്നും സമൂഹമാധ്യമത്തിലൂടെ സരിതാ ആവശ്യപ്പെട്ടു.

“ദയവുചെയ്ത് അദ്ദേഹത്തെ സന്ദർശിക്കാൻ കുറച്ച് മിനിറ്റ് മാറ്റിവയ്ക്കുക. ഗോവയിൽ നിന്ന് വളരെ അകലെയല്ല മുംബൈ. ഒരു മണിക്കൂര്‍ വിമാനയാത്രയേ ഉള്ളൂ. അദ്ദേഹത്തിന്റെ ആരോഗ്യം ശരിക്കും വഷളായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്‌ ഇനി സംസാരിക്കാൻ കഴിയില്ല, ”സരിതാ പറഞ്ഞു.

വീഡിയോയ്‌ക്കൊപ്പം, "ഇത് എൻ്റെ അവസാന അഭ്യർത്ഥനയായി തോന്നുന്നു, സഹോദരൻ എറിക് എസ് ഡിസൂസയുടെ അരികിൽ ഷാരൂഖ് ഖാൻ്റെ സാന്നിദ്ധ്യം വിനയപൂർവ്വം അഭ്യർത്ഥിക്കാൻ അദ്ദേഹവുമായി ബന്ധപ്പെടാനുള്ള എൻ്റെ അവസാന ശ്രമം" എന്ന് സരിത ട്വീറ്റ് ചെയ്തു. 

Advertisment