/sathyam/media/media_files/eIDMlXYmv7tM09q1jnop.jpg)
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. സി.എ.എ റദ്ദാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് എല്ലാ വർഷവും 10 സൗജന്യ എൽപിജി സിലിണ്ടറുകളും പ്രതിമാസം അഞ്ച് കിലോ സൗജന്യ റേഷനും (അരി, ഗോതമ്പ്, ധാന്യങ്ങൾ) ഉൾപ്പെടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
കർഷകർക്ക് മിനിമം താങ്ങുവില നല്‍കും. എം എസ് സ്വാമിനാഥൻ കമ്മീഷൻ്റെ ശുപാർശകൾക്കനുസൃതമായി ഈ വില നിശ്ചയിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില താങ്ങാനാവുന്ന തലത്തിൽ പരിമിതപ്പെടുത്തുകയും അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യാൻ വില സ്ഥിരത ഫണ്ട് രൂപീകരിക്കുകയും ചെയ്യും.
എല്ലാ തൊഴില്‍ കാർഡ് ഉടമകൾക്കും 100 ദിവസത്തെ തൊഴിലുറപ്പ് ജോലിയും രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും പ്രതിദിനം 400 രൂപ നല്‍കുമെന്നും തൃണമൂൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് (60 വയസ്സിനു മുകളിൽ) നിലവിലുള്ള പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തും ഇവർക്ക് പ്രതിമാസം 1000 രൂപ ലഭിക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും വീട് നല്‍കും.
അടുത്ത സർക്കാർ രൂപീകരിക്കുമ്പോൾ, ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗമായി ഞങ്ങൾ നിറവേറ്റുന്ന വാഗ്ദാനങ്ങളാണിവയെന്ന്, സ്ഥാനമൊഴിയുന്ന രാജ്യസഭ എംപി ഡെറക് ഒബ്രിയൻ കൊൽക്കത്തയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us