/sathyam/media/media_files/2026/01/28/india-eu-trump-2026-01-28-17-17-35.jpg)
ഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50ശതമാനവും അതിലേറെയും തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് കരണത്തേറ്റ അടിയാണ് യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ.
ആഗോള ജിഡിപിയുടെ 25 ശതമാനവും, ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും വരുന്നതാണ് ഈ ഡീല്‍. അതിസമ്പന്നരായ 27രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ. വ്യാപാര കരാറൊപ്പിട്ടതോടെ ഇന്ത്യയ്ക്ക് ഈ സഖ്യത്തിലെ 27 രാജ്യങ്ങളുമായി വ്യാപാരം ചെയ്യാം.
/filters:format(webp)/sathyam/media/media_files/2026/01/28/dfj-2026-01-28-17-24-28.jpg)
ആരും കൊതിക്കുന്ന ഒരു വമ്പന്‍ വിപണിയാണ് ഇന്ത്യയ്ക്ക് തുറന്നുകിട്ടിയിരിക്കുന്നത്. കരാറിലെ വിശദമായ വ്യവസ്ഥകൾ ഇന്ന് രാവിലെയാണ് കേന്ദ്രസർക്കാർ പൂർണമായി പുറത്തുവിട്ടത്.
കരാർ പ്രാബല്യത്തിലായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ഇനി മുതല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.
അതുപോതെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്ന വസ്തുക്കളുടെ വിലയും കൂടുതല്‍ ആകര്‍ഷകമാകും. ഇത് ഇരു കക്ഷികൾക്കും നേട്ടമാണ്. വിലകുറയുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നതാണ് കാരണം.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കരാർ വഴിയൊരുക്കും. ഐടി പ്രൊഫഷണലുകള്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാര്‍, ടെക്കികള്‍ എന്നിവര്‍ക്ക് തൊഴിൽ സാദ്ധ്യതകളേറും.
നികുതി കൊണ്ട് ട്രംപ് ഇന്ത്യയെ ശ്വാസം മുട്ടിക്കാന്‍ നോക്കുമ്പോഴായിരുന്നു യൂറോപ്യൻ യൂണിയനുമായി കൈകോർത്ത് ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കിയത്.
ലോകത്തിലെ നാലാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വിപണി സംയോജനം സാധ്യമാക്കുന്നതാണ് കരാറെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2026/01/28/re-2026-01-28-17-24-28.jpg)
സമകാലിക ആഗോള വെല്ലുവിളികൾക്ക് ഫലപ്രദമായ മറുപടിയുമാണിത്. ഇന്ത്യയിലെയും യൂറോപ്യൻ യൂണിയനിലെയും 200 കോടി ജനങ്ങൾക്കായി സമാനതകളില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കുന്ന 2091.6 ലക്ഷം കോടി രൂപയുടെ കരാറാണ്.
സുപ്രധാന ഉഭയകക്ഷി സാമ്പത്തിക പങ്കാളികളായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉയർന്നുവരാനുള്ള സാദ്ധ്യതകളും തെളിയുന്നു.
കയറ്റുമതിക്കാർക്ക് സുസ്ഥിരവും പ്രവചനക്ഷമവുമായ അന്തരീക്ഷം ഒരുക്കുകയും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബിസിനസുകൾക്ക് ദീർഘകാല നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാനും,
യൂറോപ്യൻ മൂല്യ ശൃംഖലകളിലേക്ക് സമഗ്രമായി സംയോജിക്കാനും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയാർന്നതും ഭാവാത്മകവുമായ വിപണി പ്രവേശനം നേടാനും വഴിയൊരുക്കുകയും ചെയ്യും.
/filters:format(webp)/sathyam/media/media_files/2026/01/28/ff-2026-01-28-17-24-28.webp)
ബിസിനസുകളെ ശാക്തീകരിക്കാനും ഭാവി സുരക്ഷിതമാക്കാനും തടസ്സരഹിത വിപണി പ്രവേശനം സാദ്ധ്യമാവും. യൂറോപ്യൻ വിപണികളിലെ 97% ഉത്പന്നങ്ങളുടെ തീരുവകളിലും ഇന്ത്യക്ക് മുൻഗണന ലഭിച്ചിട്ടുണ്ട്, ഇത് വ്യാപാര മൂല്യത്തിന്റെ 99.5% ഉൾക്കൊള്ളുന്നു.
ഇന്ത്യയുടെ കയറ്റുമതിയുടെ 90.7%–നെ ഉൾക്കൊള്ളുന്ന 70.4% ഉത്പന്നങ്ങളായ തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, സ്പോർട്സ് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ തൊഴിൽ-പ്രാധാന്യമുള്ള മേഖലകൾക്ക് തീരുവ ഉടനടി ഒഴിവാക്കപ്പെടും.
ഇന്ത്യൻ കയറ്റുമതിയുടെ 2.9% ഉൾക്കൊള്ളുന്ന സമുദ്രോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവക്ക് 3–5 വർഷത്തേക്ക് തീരുവയുണ്ടാവില്ല.
ഇന്ത്യയുടെ കയറ്റുമതിയുടെ 6% ഉൾക്കൊള്ളുന്ന കോഴി ഉത്പന്നങ്ങൾ, സംരക്ഷിത പച്ചക്കറികൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവയ്ക്ക് തീരുവ കുറയും.
/sathyam/media/post_attachments/indiatoday/images/story/202601/india-eu-trade-deal-272510361-16x9_0-392267.jpg?VersionId=4k3vjZ8Afg2Nx17zb9kxfftoJllBhZCs&size=690:388)
കാറുകൾ, ഉരുക്ക്, ചിലയിനം ചെമ്മീൻ/ചെമ്മീൻ ഉത്പന്നങ്ങൾ എന്നിവയ്ക്ക് ടാരിഫ്-ക്വാണ്ടം വഴിയുള്ള മുൻഗണന ലഭ്യമാകും.
₹2.87 ലക്ഷം കോടി മൂല്യമുള്ള പ്രധാന തൊഴിൽ മേഖലകളായ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, സമുദ്രോത്പന്നങ്ങൾ, തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്/റബ്ബർ ഉത്പന്നങ്ങൾ, സ്പോർട്സ് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കരാറിന്റെ ഭാഗമാണ്.
യൂറോപ്യൻ യൂണിയനിൽ നിലവിൽ 4% മുതൽ 26% വരെ ഇറക്കുമതി തീരുവയ്ക്ക് വിധേയമാകുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായകവുമായ കോടിക്കണക്കിന് മൂല്യമുള്ള കയറ്റുമതി കരാർ പ്രാബല്യത്തിൽ വരുന്നതോടെ തീരുവ രഹിതമായി മാറുകയും അതുവഴി യൂറോപ്യൻ യൂണിയൻ വിപണിയിൽ മെച്ചപ്പെട്ട മത്സരക്ഷമത നേടുകയും ചെയ്യും.
മൊത്തത്തിൽ, ഇന്ത്യ 92.1% ഉത്പന്നങ്ങൾക്ക് ഇളവ് വാഗ്ദാനം ചെയ്യുന്നു, ഇത് യൂറോപ്യൻ യൂണിയൻ കയറ്റുമതിയുടെ 97.5% ഉൾക്കൊള്ളുന്നു. പ്രധാനമായും 49.6% ഉത്പന്നങ്ങൾക്ക് ഉടൻ തീരുവ ഒഴിവാക്കും;
39.5% ഉത്പന്നങ്ങൾക്ക് 5, 7, 10 വർഷങ്ങളിൽ ഘട്ടംഘട്ടമായി ഉത്പന്നങ്ങൾക്ക് 3% ഉത്പന്നങ്ങൾക്ക് ഘട്ടംഘട്ടമായി തീരുവ കുറയ്ക്കും, കൂടാതെ കുറച്ച് ഉത്പന്നങ്ങൾ (ആപ്പിൾ, പിയേഴ്സ്, പീച്ച്, കിവി പഴങ്ങൾ) ടാരിഫ്-ക്വാണ്ടം സംവിധാനത്തിലേക്ക് മാറും.
/sathyam/media/post_attachments/indiatoday/images/story/202601/trump--india--eu-270023348-16x9_0-788761.jpg?VersionId=vKDpMA239onYr9QI1foy9EceRcJZLr.E&size=690:388)
ഇന്ത്യയിലെ കാർഷിക മേഖലയിലും ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലും സ്വാതന്ത്രവ്യാപാര കരാർ ഗുണാത്മക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, മുന്തിരി, ഗെർക്കിൻ, വെള്ളരി, ജലാംശം നീക്കിയ ഉള്ളി, കേടാകാതെ സൂക്ഷിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്കും, വിവിധങ്ങളായ സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾക്കും മുൻഗണനാ വിപണി പ്രവേശനം ലഭിക്കുന്നത് ഇവയെ യൂറോപ്യൻ യൂണിയനിൽ കൂടുതൽ മത്സരക്ഷമമാക്കുകയും, വിപണി സാധ്യതകൾ വിപുലീകരിക്കുകയും ചെയ്യും.
ഇന്ത്യൻ സേവനദാതാക്കൾക്ക് യൂറോപ്യൻ യൂണിയൻ വിപണിയിൽ സ്ഥിരതയാർന്നതും ഭാവാത്മകവുമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കാൻ വിശാലമായ സേവന മേഖലകൾ അനുവദിക്കും.
ഇന്ത്യയുടെ മത്സരാധിഷ്ഠിതവും ഉയർന്ന സാങ്കേതിക വൈദഗ്ദ്ധ്യവുമുള്ള സേവനങ്ങൾ യൂറോപ്യൻ യൂണിയൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഗുണം പകരുന്നതിനൊപ്പം, ഇന്ത്യയുടെ സേവന കയറ്റുമതിയെ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ 102 ഉപമേഖലകളിലെ വാഗ്ദാനങ്ങൾ യൂറോപ്യൻ യൂണിയന്റെ മുൻഗണനാ മേഖലകളായ പ്രൊഫഷണൽ സേവനങ്ങൾ, ബിസിനസ്, വാർത്താവിനിമയം, സമുദ്രം, സാമ്പത്തികം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്നു.
ഇത് യൂറോപ്യൻ യൂണിയൻ ബിസിനസുകൾക്ക് ഇന്ത്യയിലേക്ക് നിക്ഷേപവും നൂതന സേവനങ്ങളും കൊണ്ടുവരാനുള്ള പ്രവചനാത്മക സംവിധാനവും, കയറ്റുമതി വർദ്ധിപ്പിക്കാനുള്ള അവസരവും, ഇന്ത്യൻ ബിസിനസുകൾക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള പ്രേരണയും സൃഷ്ടിക്കുന്നു.
/sathyam/media/post_attachments/img/2026/01/usonindia-eutradedeal-1769504247-460646.jpg)
സേവന വ്യാപാരം ത്വരിതപ്പെടുത്തുന്നതിനും, ഇന്ത്യൻ പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും പുതിയ അവസരങ്ങൾ തുറക്കുന്നതിനും, ഉയർന്ന മൂല്യമുള്ള ആഗോള വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും,
നൂതനാശയങ്ങൾ, നൈപുണ്യ ചലനാത്മകത, വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച എന്നിവ ശക്തിപ്പെടുത്തുന്നതിനും പരസ്പര പ്രയോജനകരമായ ഈ ചട്ടക്കൂട് സഹായിക്കുന്നു.
സ്വതന്ത്ര പ്രൊഫഷണലുകൾക്ക് ഐടി, ഗവേഷണ വികസനം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള 17 ഉപമേഖലകളിൽ പ്രവേശനം ഉറപ്പാക്കുന്നു.
ഇത് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിജ്ഞാനാധിഷ്ഠിത വ്യാപാരത്തിനും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുമായി 5 വർഷത്തിനുള്ളിൽ സാമൂഹിക സുരക്ഷാ കരാറുകൾ പ്രാബല്യത്തിൽ വരും വിധത്തിലുള്ള ക്രിയാത്മക ചട്ടക്കൂടും,
ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനും പഠനാനന്തര തൊഴിൽ വിസ ലഭിക്കാനുള്ള ചട്ടക്കൂടും ഇന്ത്യ–യൂറോപ്യൻ യൂണിയൻ ധാരണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/28/d-2026-01-28-17-23-02.jpg)
തുണിത്തരങ്ങളുടെ തീരുവ ഒഴിവാക്കിയതോടെ, തൊഴിലവസരങ്ങൾ വർദ്ധിക്കുകയും യൂറോപ്യൻ വിപണിയുമായി സംയോജനം സാധ്യമാകുകയും ചെയ്യുന്നതിനാൽ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ,
സ്പോർട്സ് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടുന്ന മേഖലകൾക്ക് മത്സരക്ഷമത ലഭിക്കുന്നു. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ തുകൽ, പാദരക്ഷ കയറ്റുമതി വർദ്ധിക്കും.
/filters:format(webp)/sathyam/media/media_files/2026/01/28/ds-2026-01-28-17-23-32.jpg)
തുകൽ, പാദരക്ഷ മേഖലകളിലെ ഇന്ത്യയുടെ ലോകപ്രശസ്ത കരകൗശല വൈദഗ്ധ്യവും എം.എസ്.എം.ഇ നവീകരണവും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, ഇത് യൂറോപ്യൻ വിപണിയിലേക്കുള്ള അഭൂതപൂർവമായ പ്രവേശനത്തിന് വഴിവെക്കുന്നു.
ചെമ്മീൻ, ശീതീകരിച്ച മത്സ്യം, മൂല്യവർദ്ധിത സമുദ്രോത്പന്ന കയറ്റുമതി എന്നിവയുടെ ടർബോ-ചാർജ് കയറ്റുമതി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം അടക്കമുള്ള തീരദേശ സമൂഹങ്ങളെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും ശാക്തീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us