വിക്രവാണ്ടിയില്‍ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം തുടങ്ങി; ജനസാഗരത്തിനിടയിലേക്ക് സിനിമാ സ്റ്റൈലില്‍ വിജയിയുടെ കിടിലന്‍ എന്‍ട്രി; നിരവധി പേര്‍ കുഴഞ്ഞുവീണു

നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു

New Update
tvk

ചെന്നൈ: നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് പാര്‍ട്ടിയുടെ ആദ്യ പൊതുസമ്മേളനം നടക്കുന്നത്.

Advertisment

സിനിമാ സ്റ്റൈലിലാണ് വിജയ് സമ്മേളന വേദിയിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നിര്‍ജലീകരണം മൂലം നൂറോളം പേര്‍ കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ട്. 30-ലധികം ഡോക്ടര്‍മാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

86 ഏക്കര്‍ സ്ഥലത്താണ് സമ്മേളന നഗരി ഒരുക്കിയിരിക്കുന്നത്. 50,000 പേര്‍ക്കുള്ള കസേര ഒരുക്കിയിട്ടുണ്ട്.100 അടി ഉയരമുള്ള കൊടിമരത്തില്‍ വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു.

Advertisment