Advertisment

ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ഞായറാഴ്ച ? സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയിലേക്ക്‌

തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

New Update
udhayanidhi stalin case

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ​ഗവർണർക്ക് കത്ത് നൽകിയതായും ഞായറാഴ്ച 3.30 ന് സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നേടിയ മുൻ ഗതാഗതമന്ത്രി സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സംസ്ഥാന മന്ത്രിസഭയിൽ നിന്ന് നിലവിലുള്ള മൂന്ന് മന്ത്രിമാരെ ഒഴിവാക്കി.

Advertisment