ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; യുപിയിലെ ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത; രാജിസന്നദ്ധത അറിയിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍; കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദിയും അമിത് ഷായും

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

New Update
narendra modi amit shah

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടിയുടെ മോശം പ്രകടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.

Advertisment

തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിലെ പ്രധാന ബിജെപി നേതാക്കൾ രാജ്യതലസ്ഥാനത്ത് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനുമായി പ്രധാന സംഘടനാ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തതായി പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

Advertisment