Advertisment

യുപിയില്‍ ഒഴുക്കില്‍പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ കാണാതായി; പതിനായിരം രൂപ ലഭിക്കാതെ ഇറങ്ങില്ലെന്ന് മുങ്ങല്‍ വിദഗ്ധര്‍ !

ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ വീണ് കാണാതായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

New Update
ganga

representational image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ വീണ് കാണാതായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആദിത്യ വർധൻ സിംഗിനെ(45)യാണ് കാണാതായത്. കാൺപൂർ നഗർ ജില്ലയിലെ ബിൽഹൗർ പട്ടണത്തിലെ നാനാമൗ ഘട്ടിലാണ് സംഭവം നടന്നത്.

Advertisment

സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. 

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പൊലീസ്, സ്വകാര്യ മുങ്ങൽ വിദഗ്ധർ എന്നിവർ തിരച്ചിൽ നടത്തുകയാണെന്ന് ബിൽഹൗർ എസിപി അജയ് കുമാർ ത്രിവേദി പറഞ്ഞു. 

രക്ഷിക്കാന്‍ പോകണമെങ്കില്‍ 10,000 രൂപ തരണമെന്നും, ഇല്ലെങ്കില്‍ പുഴയില്‍ ഇറങ്ങില്ലെന്നും പ്രദേശത്തെ സ്വകാര്യ മുങ്ങല്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടെന്ന് ആദിത്യ വർധൻ സിംഗിൻ്റെ സുഹൃത്തുക്കൾ ആരോപിച്ചു.

“ഞങ്ങളുടെ പക്കൽ പണമില്ലെന്ന് അറിയിച്ചപ്പോൾ അവർ ഓൺലൈനായി പണമടയ്ക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ പണം കൈമാറിയ ശേഷം അവർ പുഴയില്‍ ഇറങ്ങിയപ്പോഴേക്കും ആദിത്യ ഒഴുക്കിൽപ്പെട്ടിരുന്നു ”-സുഹൃത്തുക്കൾ പറഞ്ഞു.

മുങ്ങൽ വിദ​ഗ്ധർ സ്റ്റീമറിന് ആവശ്യമായ ഇന്ധനത്തിനായാണ് പണം ആവശ്യപ്പെട്ടതെന്ന് ബിൽഹൗർ എസിപി ത്രിവേദി പറഞ്ഞു. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, മുങ്ങൽ വിദഗ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment