New Update
/sathyam/media/media_files/sNNGXuf0Py3eQaclVEIR.jpg)
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോൾ ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
Advertisment
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) പകരമായി രൂപീകരിച്ചതാണ് യുപിഎസ്.
കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പ് നൽകുന്നു.
ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവിൽ 14.5 ശതമാനം) ഉയർത്തും. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.